malappuram local

പരപ്പനങ്ങാടിയില്‍ 23 കോടിയുടെ പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പ്രവൃത്തി പൂര്‍ത്തിയായ 23 കോടി രൂപയുടെ മൂന്ന് പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ഉച്ചയ്ക്ക് മൂന്നിന് കാളംതിരുത്തിയില്‍ വച്ച് ചീര്‍പ്പിങ്ങല്‍ പാലവും 3.30 ഓടെ പരപ്പനങ്ങാടിയില്‍ വച്ച് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, അവുക്കാദര്‍കുട്ടി നഹ മെമ്മോറിയല്‍ കെട്ടിട സമുച്ചയവും ഉദ്ഘാടനം ചെയ്തു.
എല്ലാ പദ്ധതികളും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് തുടങ്ങിയത്. ആറ് കോടി രൂപ ചെലവിലാണ് ചീര്‍പ്പിങ്ങല്‍ പാലം പണിപൂര്‍ത്തീകരിച്ചത്. ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന പരപ്പനങ്ങാടിയിലെ കോടതിക്ക് പിറകുവശത്തെ 91 സെന്റ് ഭൂമിയില്‍ ആറ് കോടി രൂപ ചെലവില്‍ മനോഹരമായി രൂപകല്‍പനചെയ്ത രണ്ട് നിലകളുള്ള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, തൊട്ടടുത്ത് തന്നെ 12 കോടി രൂപ ചെലവില്‍ നിര്‍മിച്ച അഞ്ച് നിലകളുള്ള അവുക്കാദര്‍ കുട്ടി നഹ മെമ്മോറിയല്‍ കെട്ടിട സമുച്ചയവുമാണ് നാടിന് സമര്‍പ്പിച്ചത്.
ഇനിയും 25 കോടിയോളം രൂപയുടെ കെട്ടിടങ്ങള്‍ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ചടങ്ങില്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജി എസ് ദിലീപ് ലാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍,പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്—സ ണ്‍ വി വി ജമീല, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, സംസ്ഥാന അപക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിക്കമ്മു നഹ, ചീഫ് എന്‍ജിനീയര്‍ ഇ കെ ഹൈദ്രു, എക്‌സി. എന്‍ജിനീയര്‍ എസ് ഹരീഷ് പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, നന്നമ്പ്ര പഞ്ചായത്ത് മെംബര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it