പയ്യോളി മനോജ് വധം; കൗണ്‍സിലറും നേതാക്കളുമടക്കം 9 സിപിഎമ്മുകാര്‍ അറസ്റ്റില്‍
BY ajay G.A.G28 Dec 2017 1:06 PM GMT
X
ajay G.A.G28 Dec 2017 1:06 PM GMT
കോഴിക്കോട്: ബിഎംഎസ് പ്രവര്ത്തകന് പയ്യോളി മനോജ് വധക്കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു.
സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ചന്തു, ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്. പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം സി സുരേഷ്, ഡിവൈഎഫ്ഐ നേതാവ് എന്‍ സി മുസ്തഫ, എന്നിവരടക്കം 9 പേരാണ് അറസ്റ്റിലായത്. കേരള പോലീസിനെ അറിയിക്കാതെയാണ് സിബിഐയുടെ ഇവരെ അറസ്റ്റു ചെയ്തതെന്നറിയുന്നു.
2012 ഫെബ്രുവരിയിലായിരുന്നു ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന മനോജ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 14 പേരെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് െ്രെകം ബ്രാഞ്ച് അന്വേഷണമേറ്റെടുത്തു. പിന്നീട് മനോജിന്റെ സുഹൃത്ത് സജാദ് നല്കിയ ഹരജിയെത്തുടര്‍ന്ന് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT