kannur local

പയ്യന്നൂര്‍: വികസന പ്രവര്‍ത്തികള്‍ വേഗത്തിലാക്കും- എംഎല്‍എ

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തികളുടെ പുരോഗതി എംഎല്‍എ സി കൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തികളാണ്് വിലയിരുത്തിയത്. എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം, ഏച്ചിലാംവയല്‍- വാനനിരീക്ഷണ കേന്ദ്രം റോഡ്, ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് പുനരുദ്ധാരണം എന്നിവ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.
തുമ്പത്തടം ആശ്രയ സ്വാശ്രയ സംഘം റോഡ്, തൊള്ളത്ത് വയല്‍ വായനശാല, കാനംവയല്‍ ചേനാട്ട് കൊല്ലി മരുതം തട്ട് റോഡ്, കണിയന്‍ കെആര്‍ എല്‍പി സ്‌കൂള്‍ പാചകപ്പുര എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നതായും അറിയിച്ചു. അറുകരതോട് നടപ്പാലം, മീത്തില്‍ താഴെ നടപ്പാലം, പെടേന ഗവ. എല്‍പി സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയം എന്നിവയുടെ നിര്‍മാണം സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി, സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മാണം, 126 വായനശാലകളില്‍ കംപ്യൂട്ടറും പ്രൊജക്ടറും നല്‍കുന്ന പ്രവൃത്തി എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ചു. മാതമംഗലം പഞ്ചായത്ത് സ്‌റ്റേഡിയം ഗ്യാലറി നിര്‍മാണം-30 ലക്ഷം രൂപ, പെരിങ്ങോം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് ഗവ.കോളജ് റോഡ്-25 ലക്ഷം രൂപ, ഉമ്മറപ്പൊയിലില്‍ വൃദ്ധജന പകല്‍ വീട് 25 ലക്ഷം രൂപ, ചൂരല്‍ എല്‍പി സ്‌കൂള്‍ കെട്ടിടം 25 ലക്ഷം രൂപ, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട മാത്തില്‍ പിഎച്ച്‌സി കെട്ടിടം 25 ലക്ഷം, കാക്കയംചാല്‍ കൊല്ലാട റോഡ് ടാറിങ് 25ലക്ഷം രൂപ, ഇടവരമ്പ്  പുളിയിട്ടപൊയില്‍ മീന്തുള്ളി കുരിശ് റോഡ് ടാറിങ് 25 ലക്ഷം, തിരുമേനി താന്നിച്ചാല്‍ പരുത്തി കല്ല് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ 10 ലക്ഷം, തിരുമേനി ചാത്തമംഗലം റോഡ് 10 ലക്ഷം, പാനോം കല്ലുടാമ്പി റോഡ് 10 ലക്ഷം,  കരിവെള്ളൂര്‍ ഹോമിയോ ആശുപത്രിക്ക് കെട്ടിട നിര്‍മാണം 17.50ലക്ഷം, പുത്തൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രം 17.50 ലക്ഷം, രാമന്തളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടം 50 ലക്ഷം, കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം 56.80 ലക്ഷം, പയ്യന്നൂര്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം 34.70 ലക്ഷം, കിസാന്‍കൊവ്വല്‍ ഗ്രൗണ്ട് ഗ്യാലറി നിര്‍മ്മാണം 40.30 ലക്ഷം രൂപ, എന്നീ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it