kannur local

പയ്യന്നൂര്‍ അക്രമം: നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: കോണ്‍ഗ്രസ് കാങ്കോല്‍-ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റ് എന്‍ വി നാരായണനെ(60) ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പെരിങ്ങോം പോലിസ് നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ഏറ്റുകുടക്ക മഞ്ചപ്പറമ്പിലെ കേളോത്ത് വീട്ടില്‍ പ്രസാദ് (47), അവറോന്നന്‍ വീട്ടില്‍ രാജു (41), കുന്നുമ്മല്‍ രമേശന്‍ (44), വടക്കന്‍ വീട്ടില്‍ മനോജ് (40) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പരിക്കേറ്റ നാരായണന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, നാരായണന്‍ മര്‍ദിച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെയാമ് സംഭവം. മാത്തിലില്‍ നടക്കുന്ന ഡിസ്‌പെന്‍സറി ഉദ്ഘാടനത്തിന് പാര്‍ട്ടി പ്രതിനിധിയായി പോവുകയായിരുന്ന തന്നെ ഏറ്റുക്കുടുക്ക മഞ്ചപ്പറമ്പില്‍ വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുകാലുകളും അടിച്ചു തകര്‍ത്തെന്നാണ് നാരായണന്റെ പരാതി.  അതേസമയം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് സിപിഎം പ്രസ്താവിച്ചു. സിപിഎം പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കാനുള്ള ശ്രമമാണിതെന്നും സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം വി സുനില്‍ കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it