palakkad local

പന്ത് സിപിഎമ്മിന്റെ കോര്‍ട്ടില്‍: വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം സംബന്ധിച്ച പന്ത് എല്‍ഡിഎഫിന്റെ കോ ര്‍ട്ടിലാണ്.
ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് കൂട്ടുകെട്ടാവാമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിലവില്‍ തിരുത്തിയിട്ടുമില്ലെന്നിരിക്കെ സിപിഎം നിലപാട് വ്യക്തമാക്കിയെ മതിയാകു. അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാനത്തെ ഏക ബിജെപി നഗരസഭയെ താഴെയിറക്കാന്‍ എന്താണ് തടസ്സമെന്ന് തുറന്നു പറയണം. രണ്ടരവര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ട് ജനജീവിതം ദുസ്സഹമാക്കിയ നഗരസഭ കടുത്ത ജനവഞ്ചനയാണ് നടത്തിയിരിക്കുന്നത്.
നിരവധി അഴിമതി ആരോപണങ്ങള്‍ തെളിവ് സഹിതം സര്‍ക്കാരിനും വിവിധ ഏജന്‍സികള്‍ക്കും ലഭ്യമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പിന്നിലെ രഹസ്യ അജണ്ട എന്തെന്ന് ജനങ്ങള്‍ക്കറിയാന്‍ താല്‍പ്പര്യമുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ അവധിയായതിനാല്‍ ഏപ്രില്‍ 17ന് മാത്രമേ സ്റ്റാന്റിങ് കമ്മിറ്റികളുടെ അവിശ്വാസം നല്‍കുവാന്‍ കഴിയു. തുടര്‍ന്ന് മറ്റു പാര്‍ട്ടി പിന്തുണകളോടെ ചെയര്‍മാനും വൈസ് ചെയര്‍മാനും അവിശ്വാസം നല്‍കാനാണ് തീരുമാനം.
നഗരസഭയുടെ അഴിമതിക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്താ നും തീരുമാനിച്ചിട്ടുണ്ടെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. സി ചന്ദ്രന്‍, പി വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it