thiruvananthapuram local

പനി: മെഡിക്കല്‍ കോളജില്‍ തിരക്കൊഴിയുന്നില്ല



മെഡിക്കല്‍ കോളജ്: ആരോഗ്യ വകുപ്പിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന മന്ത്രിയുടെ വാദത്തിനിടയിലും തിരുവനന്തപുരം മെഡിക്കല്‍കോളജില്‍  പനിബാധിതരുടെ തള്ളിക്കയറ്റം. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഡേ ാക്ടര്‍മാരോ ജീവനക്കാരോ ഇല്ല. പനിബാധിതരുടെ എണ്ണം കൂടിയതോടെ ചില ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തേണ്ട സാഹചര്യം വരെ ഉണ്ടായി. ഇതു വിവാദമാകുകയും ചെയ്തിരുന്നു. 1961ലെ സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിലുള്ളത്. കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് പനി പടര്‍ന്നപ്പോള്‍ ആവശ്യത്തിലധികം ജീവനക്കാരെ താല്‍ക്കാലികമായി നിയമിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അവരെയെല്ലാം പിരിച്ചുവിടുകയായിരുന്നു. ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിട്ടതോടെ ശുചീകരണപ്രവര്‍ത്തനങ്ങളെ അവതാളത്തിക്കിയതാണ് ദുരിതം വരാ#ധിക്കാന്‍ കാരണം.
Next Story

RELATED STORIES

Share it