Kollam Local

പനിക്കാര്‍ പെരുകുന്നു; ലാബുകള്‍ക്ക് കൊയ്ത്തുകാലം



കരുനാഗപ്പള്ളി: നാട്ടിലാകെ ഡെങ്കിപ്പനി ബാധിതര്‍ പെരുകുന്നു. നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നുവെങ്കിലും ലക്ഷ്യം കാണുന്നില്ല. രോഗം ബാധിച്ചതിന് പ്രതിവിധിയില്ലാത്തത് കൊണ്ട് രക്ത പരിശോധനയ്ക്ക് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലാബുകളിലേക്ക് എത്തുകയാണ്. ഇതോടെ ലാബുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചില ലാബുകളില്‍ ബ്ലഡ് കൗണ്ട് പരിശോധനയ്ക്ക് എത്തുന്നവരില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിയുണ്ട്. ഡെങ്കിപ്പനിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന അമിതചാര്‍ജ്ജ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുള്ള ആവശ്യം ശക്തമാണ്. സ്വകാര്യ ആശുപത്രികളില്‍ ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന്റെ ഇരട്ടി ചാര്‍ജാണ് സ്വകാര്യ ലാബുകളില്‍ രോഗികളില്‍ നിന്നും ഈടാക്കുന്നത്. പനി വന്നാല്‍ സ്വയം ചികില്‍സിക്കരുതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കര്‍ശന നിര്‍ദ്ദേശം. സ്വയം ചികില്‍സ നടത്തിയാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നതോടെ പനി ബാധിച്ചവര്‍ ആശുപത്രികളിലേക്കും അവിടെ നിന്നും സ്വകാര്യ ലാബുകളിലേക്കും എത്തുകയാണ്.
Next Story

RELATED STORIES

Share it