kasaragod local

പദ്ധതി നിര്‍വഹണ തുക മുഴുവനും ചെലവഴിച്ചതായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: പദ്ധതി നിര്‍വഹണത്തിനായി സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിക്കാന്‍ സാധിച്ചതായി നഗരസഭാ ചെയര്‍ാമന്‍ വി വി രമേശന്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവിനത്തില്‍ 47 ശതമാനം മാത്രം ചെലവഴിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയത് ഭരണസമിതി വിശദമായി പരിശോധിക്കുകയും മുന്‍കരുതല്‍ എടുത്ത് വിഷയ മേഖലകളില്‍ തിരിച്ച് 300 വികസന പദ്ധതികള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ ഭരണസമിതിയും ജീവനക്കാരും കൂട്ടായിഇടപട്ടതിനാലാണ് 2017-18 വര്‍ഷത്തെ പദ്ധതി വിഹിതം മുഴുവനായി ചെലവഴിക്കാന്‍ സാധിച്ചതെന്നും ഇത്തരമൊരുനേട്ടം കാഞ്ഞങ്ങാട് നഗരസഭയുടെ ചരിത്രത്തിലാദ്യമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
ബജറ്റ് വിഹിതമായി പ്ലാന്‍ ജനറല്‍ വിഭാഗത്തില്‍ ലഭിച്ച 6,27,90000 പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഇനത്തില്‍ ലഭിച്ച8,14,81922രൂപയും പട്ടികവര്‍ഗ വികസന ഫണ്ട്ഇനത്തി ല്‍ ലഭിച്ച 45,72,000രൂപയി ല്‍45, 62,545രുപയുംപട്ടികജാതി വികസന ഫണ്ട് ഇനത്തില്‍ ലഭിച്ച 65,34,000 രൂപയില്‍ 52, 84,744 രൂപയും ചിലവഴിക്കാനായി.
ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പൂര്‍ത്തികരണം മല്‍സ്യ മാര്‍ക്കറ്റിലെ മലീന ജലം ശുദ്ധികരിക്കല്‍, നഗരത്തിലെ എല്ലാ റോഡരികിലും തെരുവ്‌വിളക്ക് സ്ഥാപിക്കല്‍,സംസ്ഥാന ത്തിന്തന്നെ മാതൃകയായ ഷീലോഡ്ജ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ പതിനെട്ട് ഒന്നാം ക്ലാസ് മുറികള്‍ ഹൈടെക്കാക്കായും, മികവാര്‍ന്ന രണ്ടാം ക്ലാസ് പരിപാടിയും, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്  ൈസക്കിള്‍, പഠനമുറി, ലാപ്പ്—ടോപ്പ് തുടങ്ങിയ പദ്ധതികള്‍തയ്യാറാക്കിനിര്‍വഹണം പൂര്‍ത്തികരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വൈ ചെയര്‍പേഴ്‌സണ്‍ എ ല്‍ സുലൈധ, സ്റ്റാന്‍ന്റിങ് കമ്മറ്റിചെയര്‍മാന്‍മാരായ ടി വി ഭാഗീരഥി, എന്‍ ഉണ്ണികൃഷ്ണന്‍, ഗംഗാരാധാകൃഷ്ണന്‍, മുഹമ്മദ് മുറിയനാവി എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it