Flash News

പത്മാവതി നിരോധിക്കണം;റിലീസ് ചെയ്താല്‍ പ്രത്യാഘാതം നേരിടേണ്ടി വരും: രജപുത് കര്‍ണിസേന

പത്മാവതി നിരോധിക്കണം;റിലീസ് ചെയ്താല്‍ പ്രത്യാഘാതം നേരിടേണ്ടി വരും: രജപുത് കര്‍ണിസേന
X
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി നിരോധിക്കണമെന്ന് രജപുത് കര്‍ണിസേന. സിനിമ റിലീസ് ചെയ്യുന്നതിനായി സെന്‍സര്‍ബോര്‍ഡും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കാനാകില്ല. സിനിമ പ്രദര്‍ശനത്തിനെത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.


ചിത്രം റിലീസ് ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ബിജെപി സര്‍ക്കാരും സെന്‍സര്‍ബോര്‍ഡും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കര്‍ണിസേന ദേശീയ പ്രസഡന്റ് സുഗ്‌ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു.
ഒരാഴ്ച മുന്‍പ് ചിത്രത്തിന് ഉപാധികളോടെ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. സിനിമയുടെ പേര് 'പത്മാവതി' എന്നത് 'പത്മാവത്' എന്നാക്കണമെന്നും വിവാദത്തിനിടയായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നു മാറ്റണമെന്നുമായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍. സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സെന്‍സര്‍ബോര്‍ഡും ചിത്രത്തിന്റെ അണിയറക്കാരും ഉണ്ടാക്കിയ ധാരണ അംഗീകരിക്കാനാകില്ലെന്നാണ് രജപുത് കര്‍ണിസേന പറയുന്നത്.
Next Story

RELATED STORIES

Share it