പത്തുവയസുകാരിയെ പീഡിപ്പിച്ച 99കാരനായ മുന്‍ പ്രധാനധ്യാപകന്‍ പിടിയില്‍
BY sruthi srt10 July 2018 3:58 AM GMT
X
sruthi srt10 July 2018 3:58 AM GMT
ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99കാരനായ റിട്ട. സ്‌കൂള്‍ പ്രധാനധ്യാപകന്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം. ശനിയാഴ്ചയാണ് ഭൂവുടമ കൂടിയായ പരശുരാമന്‍ പോലിസ് പിടിയിലായത്.പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചുവരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയത്. ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലിസിനു മൊഴി നല്‍കി.
രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയതായി പോലിസ് അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇയാള്‍ വീടിനോട് ചേര്‍ന്ന് അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും കൊച്ചുമക്കളുമടക്കം വലിയ കുടുംബമാണ് ഇയാളുടേത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT