Pathanamthitta local

പത്തനംതിട്ട നഗരസഭയില്‍ 'ചായക്കാശ്' ചില്ലറയല്ല

പത്തനംതിട്ട: നിലവിലുള്ള ഭരണ സമിതി അധികാരത്തില്‍ വന്നതിനുശേഷം  നാളിതുവരെ ചായകുടിയ്ക്കാന്‍ നഗരസഭാ ചെലവഴിച്ചത് 64979 രൂപ. നഗരസഭാ കൗണ്‍സിലില്‍ ചായ നല്‍കുന്നതിനുവേണ്ടി 25940 രൂപയും  ചെയര്‍പേഴ്‌സന്റെ ചേംമ്പറില്‍ എത്തിച്ച ചായയ്ക്കു വേണ്ടി 16560 രൂപയാണ് നഗരസഭാ ഫണ്ടില്‍ നിന്നും ചെലവഴിച്ചത്.
നഗരസഭാ സെക്രട്ടറിയോ നഗരസഭയിലെ ജീവനക്കാരോ ചായ കുടിയ്ക്കാന്‍ ഒരു പൈസ പോലും പൊതുഫണ്ടില്‍ നിന്നും എടുത്തിട്ടില്ല. സി റഷീദ് ആനപ്പാറ നല്‍കിയ വിവരാവകാശ അപേക്ഷയില്‍മേലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ 224 രൂപയും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ 355 രൂപയും പൊതുവരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയില്‍ 621 രൂപയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ 144 രൂപയും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ 408 രൂപയും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയില്‍ 250 രൂപയും ചായകുടിക്കാന്‍ ചെലവാക്കി.
നഗരസഭയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളില്‍ ചായ നല്‍കിയതുമായി ബന്ധപ്പെട്ട് ചെലവുകള്‍: കൃഷിഭവന്‍ മീറ്റിങ്-140 രൂപ, വിജിലന്‍സ് ക്ലാസ്-560 രൂപ, ഓഡിറ്റ്- 640 രൂപ, പാലിയേറ്റീവ് കെയര്‍ മീറ്റിങ്-160 രൂപ, സിസിടിവി കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട യോഗം-450 രൂപ,  സൈക്കിള്‍ വിതരണം-1150 രൂപ, കേരളാ വാട്ടര്‍ അതോറിറ്റി മീറ്റിങ് -540 രൂപ,  പിഎംഎവൈ മീറ്റീങ്-720 രൂപ, ബാങ്ക് പ്രതിനിധികളുടെ യോഗം-50 രൂപ, ഇലക്ട്രിസ്റ്റി ബോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട യോഗം 900 രൂപ, നേത്ര പരിശോധന ക്യാംപ്-490 രൂപ, വ്യാപാരി വ്യവസായികളുമായി നടത്തിയ യോഗം-280 രൂപ, വാട്ടര്‍ അതോറിറ്റി യോഗം-700 രൂപ, നാടന്‍ പച്ചക്കറി വിപണനം(ആലോചനയോഗം)-640 രൂപ, ഓണാഘോഷം-400 രൂപ, ഹരിതകേരളം-350 രൂപ, പാലിയേറ്റീവ് കെയര്‍-176 രൂപ, വയോമിത്രം-2080 രൂപ, മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട യോഗം-32 രൂപ,  സെക്രട്ടറിയുടെ യാത്ര അയപ്പ്-1260 രൂപ, മെഡിക്കല്‍ ക്യാംപ്-530 രൂപ, വിദ്യാഭ്യാസ അനുമോദനം-530 രൂപ, എക്‌സൈസ് മീറ്റിങ്-800 രൂപ, സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം-1580 രൂപ, പാസ്‌പോര്‍ട്ട് സേവാകേന്ദ്രം-2479 രൂപ, കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിക്കല്‍-3060 രൂപ എന്നിങ്ങനെയാണ് ചെലവുകള്‍.
Next Story

RELATED STORIES

Share it