Pathanamthitta local

പത്തനംതിട്ട കാര്‍ബണ്‍ നിര്‍വീര്യ ജില്ലയാക്കാനുള്ള ശ്രമം ഏറ്റെടുക്കണം

പത്തനംതിട്ട:  പത്തനംതിട്ടയെ കാര്‍ബണ്‍ നിര്‍വീര്യ ജില്ലയാക്കാനുള്ള ശ്രമം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് പ്രഫ. മോന്‍സി വി ജോണ്‍. ആഗോളതാപനത്തിന്റെ രൂക്ഷതയും കാര്‍ബണ്‍ഡൈഓക്‌സൈഡ് പോലെയുള്ള ഹരിതവാതകങ്ങള്‍ കണക്കില്ലാതെ പുറംതള്ളുന്നതിന്റെ അപകടവും അദ്ദേഹം വിവരിച്ചു. ആഗോളതപനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍  ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്. 2030ആകുമ്പോഴേക്കും ഹരിതവാതകങ്ങള്‍ പുറംതള്ളുന്നതില്‍ 35ശതമാനം കുറവുവരുത്താന്‍ ഉടമ്പടിപ്രകാരം ഇന്ത്യയും ബാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും മലിനീകരണം കുറവുള്ള നഗരം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയ പത്തനംതിട്ടയ്ക്ക് ആദ്യകാര്‍ബണ്‍ നിര്‍വീര്യജില്ല എന്ന പദവിയിലെത്താന്‍ പ്രയത്‌നിക്കണമെന്നും  ഇതിനായി ബഹുജനങ്ങളെ അണിനിരത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പ്രഫ. മോന്‍സി  പറഞ്ഞു.
Next Story

RELATED STORIES

Share it