Alappuzha local

പണം വൈസ് ചെയര്‍മാന്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന്

കായംകുളം: സംസ്ഥാന സര്‍ക്കാരിന്റെ നഗര പ്രീയ പദ്ധതിയില്‍പ്പെടുത്തി നഗരസഭയിലെ 44 വാര്‍ഡുകളില്‍ നിന്നും  അഞ്ച് കോഴി, കൂട്, മരുന്ന്, തീറ്റ എന്നിവ നല്‍കുമെന്ന പേരില്‍ കൗണ്‍സിലര്‍മാര്‍ മുഖേനെ ഒരാളില്‍ നിന്നും 900 രൂപ പ്രകാരം വാങ്ങിയ15 ലക്ഷത്തോളം രൂപ വൈസ് ചെയര്‍മാന്‍ സ്വന്തം പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചതില്‍ അഴിമതിയുണ്ടെന്ന് മുസ്്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു മാസത്തിനുളളില്‍ ഇവ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പണം വാങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവവിതരണം ചെയ്തില്ല.  നോഡല്‍ ഏജന്‍സിയായ കിപ്‌കോയ്ക്ക് തുക കൈമാറാനോ കോഴിക്ക് ഓര്‍ഡര്‍ നല്‍കാനോ തയ്യാറായിട്ടില്ല.  കൗണ്‍സിലര്‍മാര്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കോഴിയെ നല്‍കാതെ ഇപ്പോള്‍ പണം തിരിച്ചു നല്‍കാമെന്നു പറയുന്നത് വഞ്ചനയും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് നഗരസഭ കൗണ്‍സിലര്‍ നവാസ് മുണ്ടകത്തില്‍ ആരോപിച്ചു. നഗരസഭ ചെയര്‍മാന്റെ അറിവോടു നടന്ന സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ്, ജനറന്‍ സെക്രട്ടറി പൂക്കുഞ്ഞ് കോട്ടപ്പുറം, മുന്‍ കൗണ്‍സിലര്‍ ഹംസക്കുട്ടി  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it