പണം നല്‍കി വാര്‍ത്ത: നിരോധിക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പെയ്ഡ് ന്യൂസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി.
ഹരജിക്കാരന് ഈ ആവശ്യവുമായി ബന്ധപ്പെട്ട അധികാരിയായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.  എന്തെങ്കിലും പരാതികളുമായി പൊതുതാല്‍പര്യ ഹരജി എന്ന് പറഞ്ഞ് ആരെയും സുപ്രിംകോടതിയില്‍ കയറ്റാനാവില്ലെന്ന രൂക്ഷമായ വിമര്‍ശനമാണു ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് നടത്തിയത്.
ബിജെപി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണു ഹരജിക്കാരന്‍.
Next Story

RELATED STORIES

Share it