kozhikode local

പണം തിരിമറി: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

വടകര: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക  കെ പ്രേമലതയെ  പൊതുവിദ്യാഭ്യാസ സെക്രട്ടറി സസ്‌പെന്റു ചെയ്തു. സ്‌കൂളി ല്‍ പരിശോധന നടത്തിയ ധനകാര്യവിഭാഗം നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്യാഷ്ബുക്കില്‍ രേഖപ്പെടുത്താതെ പണം തിരിമറി, ദിവസ വേതനക്കാരായ ജീവനക്കാര്‍ക്ക് വിതരണം ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണംതട്ടല്‍, വ്യാജരേഖ ചമച്ച് വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വിതരണത്തില്‍ തിരിമറി, വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക തട്ടിയെടുക്കല്‍  ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാതെ തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം നടന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ വീഴ്ചകളെക്കുറിച്ച് വിശദീകരണത്തിനും  രേഖകള്‍ സമര്‍പ്പിക്കാനും വകുപ്പ് സമയം അനുവദിച്ചെങ്കിലും പ്രിന്‍സിപ്പലിന് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ്  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
Next Story

RELATED STORIES

Share it