Flash News

പട്ടാളത്തിനെതിരെയല്ല, പറഞ്ഞത് പട്ടാളനിയമത്തിനെതിരെയെന്ന് കോടിയേരി

പട്ടാളത്തിനെതിരെയല്ല, പറഞ്ഞത്  പട്ടാളനിയമത്തിനെതിരെയെന്ന് കോടിയേരി
X


ചാലക്കയം: രാജ്യം കാക്കുന്ന സൈന്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പമ്പയ്ക്കു സമീപം ചാലക്കയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം (അഫ്‌സ്പ) നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. ഇത് പ്രസംഗം കേട്ടവര്‍ക്ക് മനസ്സിലാകും. ചില മാധ്യമങ്ങള്‍ അത് ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാര്‍ക്കെതിരെ നടപ്പാക്കിയ നിയമമാണിത്. ഇന്ത്യയില്‍ 1958ല്‍ നാഗാ കലാപകാരികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചു. 90 മുതല്‍ ജമ്മുകശ്മീരില്‍ നടപ്പാക്കി. നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി. മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ പോരാട്ടം അറിയാമല്ലോ. പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരെ പറഞ്ഞെന്ന ബിജെപിആര്‍എസ്എസ് പ്രചാരണം അസംബന്ധമാണ്. ബിജെപിയുടെ പ്രചാരണരീതിയാണിത്. കോടിയേരി പറഞ്ഞു. ബീഫ് നിരോധിക്കാനുള്ള തീരുമാനം രാജ്യത്ത് സാമുദായിക വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബീഫ് നിരോധനം കേരളത്തില്‍ നടപ്പാക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



[related]
Next Story

RELATED STORIES

Share it