palakkad local

പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ അലയടിച്ചത് പ്രളയക്കെടുതി

പട്ടാമ്പി: പ്രളയ ദുരന്തത്തിനു ശേഷം ചേര്‍ന്ന ആദ്യ താലൂക്ക് വികസന സമിതി യോഗത്തില്‍ ആദ്യവസാനം അലയടിച്ചത് പ്രളയക്കെടുതി. മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. താലൂക്കിലെ മഴക്കെടുതികള്‍ അംഗങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു. പ്രളയത്തില്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച നിരവധി വില്ലേജുകള്‍ പട്ടാമ്പി താലൂക്കിന്റെ കീഴിലുണ്ട്. പട്ടാമ്പി താലൂക്കിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലിസ്റ്റില്‍ നിന്നും അര്‍ഹരെ ഒഴിവാക്കുന്ന സമീപനം ഉണ്ടാകരുതെന്ന് വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു. കൃഷി മേഖലയുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നു. പ്രളയത്തില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കോടി കണക്കിന് രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. അതുകൊണ്ട് നാശത്തിന്റെ കണക്കുകള്‍ അടിയന്തിരമായി സമര്‍പ്പിക്കണമെന്നും ഇറിഗേഷന്‍ പദ്ധതികള്‍ പുനര്‍ നിര്‍മിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വികരിക്കണമെന്നും യോഗത്തില്‍ ജനപ്രതിധിനികള്‍ ആവശ്യപ്പെട്ടു. വല്ലപ്പുഴയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നിതിന് ഫണ്ടില്ലയെന്ന തരത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മറുപടി യോഗത്തില്‍ പ്രതിഷേധത്തിന് ഇടവരുത്തി. ഫണ്ടില്ല എന്നുള്ളത് ഒരു കാരണമല്ലെന്നും നടപടികള്‍ എടുക്കാന്‍ തയ്യാറാവണമെന്നും വി.ടി ബല്‍റാം എംഎല്‍എ ഉദേ്യാഗസ്ഥരോട് പറഞ്ഞു. അതേസമയം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് താലൂക്കില്‍ നിന്നും നല്‍കേണ്ട റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പൊതുമരാമത്തു ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കാത്തതിന് റവന്യൂ ഉദ്യോഗസ്ഥരോട് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ വിശദീകരണം ആവശ്യപ്പെട്ടു. വെളളിയാങ്കല്ലിലെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പ്രളയത്തിന് ശേഷം ജനപ്രതിനിധികള്‍ക്കും റവന്യൂ, പോലിസ് എന്നിവര്‍ക്കും ഏറെ തലവേദനയുണ്ടാക്കുന്ന മണല്‍ കടത്തുമായി ചര്‍ച്ച നടന്നു. ഭാരത പുഴയിലും തൂത പുഴയിലും വെള്ളപ്പൊക്കം മൂലം വന്നടിഞ്ഞ മണല്‍ കടത്താനുളള മാഫിയാ ശ്രമം ജനകീയ കൂട്ടായ്മയില്‍ തടയുവാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇതിനായ് താലൂക്ക് തലത്തില്‍ വിപുലമായ യോഗം ചേരുമെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. അറിയിച്ചു. പ്രളയകെടുതിയെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്ന യോഗത്തില്‍ എംഎല്‍.മാര്‍ക്ക് പുറമേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിഎം മുഹമ്മദാലി, കെപിഎം പുഷ്പജ, നഗരസഭാ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടികെ നാരായണദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മുരളി, എന്‍ ഗോപകുമാര്‍, എന്‍ നന്ദവിലാസിനി, ജിഷാര്‍ പറമ്പില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it