Flash News

യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു

യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു
X
ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെതുടര്‍ന്ന് യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ആശുപത്രി ചികില്‍സയ്ക്കിടെ മരിച്ചു. സന്ധ്യാ റാണി എന്ന 25കാരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ഒരു വര്‍ഷമായി യുവതിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍.


ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി. രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.

നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റിരുന്ന സന്ധ്യ തന്നെയാണ് തന്നെ ആക്രമിച്ചത് കാര്‍ത്തിക് ആണെന്ന് പോലിസിനോട് പറഞ്ഞത്. ഇയാളെ പോലിസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലിസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക് നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
Next Story

RELATED STORIES

Share it