Flash News

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്:മൂന്ന് പേര്‍ അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്:മൂന്ന് പേര്‍ അറസ്റ്റില്‍
X
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വജ്രവ്യാപാരി നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള മൂന്ന് പേരാണ് പിടിയിലായത്. മുന്‍  ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ഏകജാലക ഓപ്പറേറ്റര്‍ മനോജ് കാരാട്ട്, നീരവ് മോദിയുടെ ഉദ്യോഗസ്ഥന്‍ ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.ഇവരെ ഇന്നു മുംബൈ സിബിഐ കോടതിയില്‍ ഹാജരാക്കും.



അതേസമയം, യുപിഎ ഭരണകാലത്താണ് തട്ടിപ്പ് നടത്തിയതെന്ന ബിജെപിയുടെ വാദം സിബിഐ തള്ളി. 2017-18 കാലത്താണ് തട്ടിപ്പ് നടന്നത് എന്നാണ് സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. പിഎന്‍ബി അഴിമതിയില്‍ രണ്ട് എഫ്‌ഐആറുകളാണ് സിബിഐ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈമാസം 13 പിഎന്‍ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പുതിയ എഫ്‌ഐആര്‍ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കിതുകയുടെ നഷ്ടം സംബന്ധിച്ച എഫ്‌ഐആര്‍ ജനുവരി 31ന് റജിസ്റ്റര്‍ ചെയ്തിരുന്നു.
പിഎന്‍ബിയുടെ മുംബൈ ശാഖയില്‍നിന്നാണ് നീരവ് പണം തട്ടിയത്. തട്ടിപ്പിലൂടെ വിദേശത്തെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി പണം പിന്‍വലിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it