ernakulam local

പച്ചക്കറികള്‍ റോഡിലേക്കിട്ട് ജീപ്പ് കയറ്റി അരച്ചത് വിവാദമാകുന്നു

പള്ളുരുത്തി:  പച്ചക്കറി വില്‍പ്പന ശാലയില്‍ എസ്‌ഐ നടത്തിയ പരാക്രമം വിവാദമാകുന്നു. പള്ളുരുത്തി പുല്ലാര്‍ദേശത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലാണ് എസ്‌ഐ ബിബിന്‍ പരാക്രമം കാട്ടിയതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ പോലിസ് ജീപ്പിലെത്തിയ എസ്‌ഐ മട്ടാഞ്ചേരി സ്വദേശി സുബൈര്‍ നടത്തുന്ന കടയുടെ മുന്നില്‍ വെച്ചിരുന്ന പച്ചക്കറികള്‍ എടുത്ത് ജീപ്പിലേക്കിടുകയും ബാക്കിയുള്ളവ റോഡിലേക്ക് വലിച്ചിട്ട് ജീപ്പ് കയറ്റി ചതച്ചരക്കുകയുമായിരുന്നുവത്രേ.
ഭക്ഷ്യ വസ്തുക്കളോട് പരാക്രമം കാണിച്ച എസ്‌ഐ കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അയ്യായിരം രൂപ വാടകയ്ക്കാണ് സുബൈര്‍ ഇവിടെ കട നടത്തുന്നത്. സുബൈറിന് പുറമേ മറ്റ് മൂന്ന് പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
കടയുടെ മുന്നിലെ സഌബില്‍ പച്ചക്കറി ഇറക്കി വെച്ചതാണത്രേ എസ്‌ഐയെ പ്രകോപിപ്പിച്ചത്. പരാതിയുണ്ടെങ്കില്‍ അതില്‍ കേസെടുക്കേണ്ടതിന് പകരം ഭക്ഷ്യ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച പോലിസിന്റെ നടപടിയാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിട്ടുള്ളത്. റോഡില്‍ ചതഞ്ഞരഞ്ഞ നിലയില്‍ കിടക്കുന്ന പച്ചക്കറികള്‍ ഇപ്പോള്‍ യാത്രക്കാര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ച നടപടി നാട്ടുകാര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ തങ്ങളെ സംബന്ധിച്ച് ആരും ഇതേ വരെ പരാതി പറഞ്ഞിട്ടില്ലെന്നാണ് കടയുടമ പറയുന്നത്. മാത്രമല്ല പച്ചക്കറി വെച്ച ഭാഗം ഗതാഗതത്തിന് യാതൊരു തടസ്സവുമില്ലാത്തതും കാല്‍നടക്കാര്‍ ഉപയോഗിക്കുന്നതുമല്ല. ഇതോടെ ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്ന കച്ചവടവും ഇല്ലാതായ അവസ്ഥയിലാണ് സുബൈറും സഹ പ്രവര്‍ത്തകരും. എസ്‌ഐയുടെ നടപടിക്കെതിരെ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുമെന്ന് സുബൈര്‍ പറഞ്ഞു. അതേസമയം ഇറക്കി കച്ചവടം ചെയ്യുന്നതിനെതിരെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നുവെന്നും പലതവണ കടയുടമയോട് ഇത് പറഞ്ഞിട്ട് കേള്‍ക്കാത്ത സാഹചര്യത്തില്‍ കേസ് എടുക്കുകയും പച്ചക്കറികള്‍ കസ്റ്റഡിയിലെടുക്കുകയാണുണ്ടായതെന്നും ജീപ്പ് കയറ്റി ചതച്ചരച്ചിട്ടില്ലെന്നും എസ്‌ഐ ബിബിന്‍ പറഞ്ഞു.പെരുമ്പാവൂര്‍:  വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കാന്‍ സമര്‍പിച്ച അപേക്ഷക്ക് നിശ്ചിത സമയത്തിനകം കൃത്യമായ വിവരങ്ങള്‍ നല്‍കാതെ അനാസ്ഥ കാട്ടിയ വെങ്ങോല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് വകുപ്പ് അസി. ഡയറക്ടര്‍ താക്കീത് ചെയ്തു.
വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 2016-17, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി, വര്‍ഗവിഭാഗങ്ങളുടെ ക്ഷേമത്തിനായി ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് എസ്‌സി, എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എ കൃഷ്ണന്‍കുട്ടി സമര്‍പച്ച അപ്പീല്‍ ഹരജിയിന്മേല്‍ മറുപടി നല്‍കാത്തതിനാണ് പഞ്ചായത്ത് അസി. ഡയറക്ടര്‍ താക്കീത് ചെയ്തത്. ആവശ്യപ്പെട്ട വിവരങ്ങള്‍ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അപേക്ഷകന് സൗജന്യമായി രജിസ്‌ട്രേഡ് തപാലില്‍ നല്‍കാനും ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പട്ടികജാതി ഫണ്ട് ചെലവഴിച്ചതു സംബന്ധിച്ച് കൃത്യവിലോപം കാട്ടിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസി. ഡയറക്ടറുടെ ഉത്തരവ് സെക്രട്ടറിയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്നും വിവരങ്ങള്‍ സൗജന്യമായി രജിസ്‌ട്രേഡ് തപാലില്‍ നല്‍കുന്നതിനുള്ള ചെലവ് സെക്രട്ടറിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം എ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം കെ അംബേദ്കര്‍, ശിവന്‍ കദളി, പി പി ചന്തു, കെ കെ അപ്പു, കെ ഐ കൃഷ്ണന്‍കുട്ടി, കെ പി പരമേശ്വരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it