malappuram local

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബഹുജന റാലി

തിരൂര്‍: അസ്തമയ സൂര്യനെ സാക്ഷിയാക്കി തിരൂരില്‍ നടന്ന പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന ബഹുജന റാലി ജനപങ്കാളിത്തം കൊ ണ്ട് ശ്രദ്ധേയമായി. വൈകീട്ട് 430 ന് വാഗണ്‍ ദുരന്ത രക്ത സാക്ഷികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന കോരങ്ങത്തെ ഖബര്‍സ്ഥാന്റെ ചാരത്ത് നിന്നും മാര്‍ച്ച് തുടങ്ങാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ച മുതല്‍ തന്നെപുരുഷാരം നഗരം കീഴട ക്കിക്കഴിഞ്ഞിയിരുന്നു.
അധിനിവേശപ്പോരാട്ടത്തിന് തുല്യതയില്ലാത്ത ചരിതം തീര്‍ത്ത വാഗണ്‍ ദുരന്തപ്പോരാളികളുടെ ചുടുചോര ചാലിട്ടൊഴുകിയ മലയാള ഭാഷാ പിതാവിന്റെ രാജവീഥികളിലൂടെ ആര്‍ജ്ജവത്തിന്റെ ഇടിമുഴക്കം തീര്‍ ത്ത ധീര ചുവടുകള്‍ വെച്ച് നീങ്ങിയ വാളണ്ടിയര്‍ മാര്‍ച്ചിനു പിന്നില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കിയ റാലിയില്‍ അച്ചടക്ക ത്തോടെആയിരങ്ങള്‍ അണി നിരന്നു.
റോഡിനിരുവശങ്ങളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ബഹുജനങ്ങള്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരന്നതിനും തിരൂര്‍ സാക്ഷിയായി.
എന്‍ഡിഎഫിന്റെ ആദ്യ പൊതുയോഗം നടന്ന തിരൂരില്‍ പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍ മാര്‍ച്ച് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ്. മാര്‍ച്ച് സമ്മേളന നഗരിയായ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ എത്തി ഒഫീഷ്യല്‍ പരേഡ് നടക്കുമ്പോഴും റാലി നഗര വീഴികളെ പ്രകമ്പനം കൊള്ളിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it