Alappuzha local

പക്ഷിപ്പനി; ജില്ലയില്‍ 8.97 കോടി രൂപ ധനസഹായം വിതരണം ചെയ്തു



ആലപ്പുഴ: പക്ഷിപ്പനി മൂലം താറാവിനെ നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് അനുവദിച്ച 8.97 കോടി രൂപ ധനസഹായം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഖജനാവിന്റെ സാമ്പത്തിക ശേഷി കുറഞ്ഞ കാലയളവിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും കര്‍ഷകര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, മൃഗസംരക്ഷണ വകു്പ്പ് ഡയറക്ടര്‍  എന്‍ എന്‍ ശശി പ്രസംഗിച്ചു. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മൃഗസംരക്ഷണ മന്ത്രി വിതരണം ചെയ്തു.ജില്ലയിലെ തകഴി, മുട്ടാര്‍, നീലംപേരൂര്‍, ചെറുതന, പള്ളിപ്പാട്, ചെന്നിത്തല, ചമ്പക്കുളം, പുളിങ്കുന്ന്, എടത്വാ, അമ്പലപ്പുഴ നോര്‍ത്ത്, വെളിയനാട്, വീയപുരം, തലവടി, നെടുമുടി, പുറക്കാട്, പുന്നപ്ര തെക്ക്, കരുവാറ്റ, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 97 കര്‍ഷകരുടെ 5,85,233 താറാവുകളെ നശിപ്പിച്ചു. 1,52,313 മുട്ടയും 9,530 കിലോ തീറ്റയും നശിപ്പിച്ചു.
Next Story

RELATED STORIES

Share it