ന്യൂനമര്‍ദം: ഡാമുകള്‍ നേരത്തെ തുറന്നത് ഉചിതം- ചെന്നിത്തല

തിരുവനന്തപുരം: ന്യൂനമര്‍ദം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്നുവിട്ടത് ഉചിതമാണെന്നും കഴിഞ്ഞതവണയും ഇതുതന്നെയാണ് ചെയ്യേണ്ടിയിരുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഗസ്ത് മാസത്തിലെ കനത്ത മഴയ്ക്ക് മുമ്പ് ഇതുതന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും വന്‍ നാശനഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കാമായിരുന്നു. ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ഇത്തവണ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് തീവ്രമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കണം. അപകടമേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it