നോട്ട് നിരോധന ശേഷം വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ഐടി വകുപ്പിന്റെ നോട്ടീസ്

മുംബൈ: നോട്ട് അസാധുവാക്കിയ ശേഷം ധനകാര്യ സ്ഥാപനങ്ങളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയ—ക്കുന്നു. ബിനാമി നിയമപ്രകാരം 10,000ത്തോളം പേര്‍ക്കാണു നോട്ടീസ് അയച്ചത്. തുടര്‍ന്നുള്ള ആഴ്ചകളിലും നോട്ടീസ് അയക്കല്‍ തുടരും. ഡാറ്റ അനലിറ്റിക്‌സ് വഴി കണ്ടെത്തിയ നിക്ഷേപകര്‍ക്കാണു നോട്ടീസ് അയക്കുന്നത്. നിക്ഷേപിച്ച തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ്‌നടപടി. ബിനാമി നിയമ പ്രകാരം അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ചയാളും ഒരേ പോലെ കുറ്റക്കാരാണ്.
Next Story

RELATED STORIES

Share it