Flash News

നേതാക്കള്‍ വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ; ഹരിയാന സര്‍ക്കാരിന്റെ പുതിയ തിട്ടൂരം

നേതാക്കള്‍ വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ; ഹരിയാന സര്‍ക്കാരിന്റെ പുതിയ തിട്ടൂരം
X

ചണ്ടീഗഡ്: എംഎല്‍എമാരും മന്ത്രിമാരും വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക; ഇല്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുക- ഹരിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരിക്കുന്ന പുതിയ ഉത്തരവാണിത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കുന്നതായിരിക്കുമെന്ന് ഇന്ന് ഹരിയാന ചീഫ് സെക്രട്ടറിയുടെ ഓഫിസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഓഫിസര്‍മാരുടെ പെരുമാറ്റം അതീവ ശ്രദ്ധയോടെയുള്ളതും വിനയാന്വിതവുമായിരിക്കണം. എംപിമാരും എംഎല്‍എമാരും ഓഫിസ് സന്ദര്‍ശിക്കാനെത്തുന്ന വേളയില്‍ ജനപ്രതിനിധികള്‍ വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കാനായി ഒരുങ്ങണം. എല്ലാ പരിപാടികളിലേക്കും ജനപ്രതിനിധികളെ ക്ഷണിക്കണമെന്നും അവരുടെ എല്ലാ സുഖസൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും ഉത്തരവിലുണ്ട്.

ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
Next Story

RELATED STORIES

Share it