Flash News

നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജയ്‌ക്കെതിരെ പാര്‍ട്ടി ഗ്രാമത്തില്‍ ലഘു ലേഖ

നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജയ്‌ക്കെതിരെ പാര്‍ട്ടി ഗ്രാമത്തില്‍ ലഘു ലേഖ
X


കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളജില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. പി വി പുഷ്പജക്കെതിരേ ജന്‍മനാടും പാര്‍ട്ടി ഗ്രാമവുമായ കൊടക്കാട് പൊള്ളപ്പൊയിലില്‍ വ്യാപകമായി ലഘുലേഖ പ്രചാരണം. യാത്രയയപ്പ് ചടങ്ങിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലി' പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും മധുരം വിതരണവും വന്‍ വിവാദമായതിന് പിന്നാലെയാണ് പ്രിന്‍സിപ്പാലിനും കുടുംബത്തിനുമെതിരേ 'ലേഡി പ്രിന്‍സിപ്പലിന്റെ ഗ്രാമവാസികള്‍' എന്ന പേരില്‍ ലഘുലേഖ ഇറങ്ങിയത്.
പ്രിന്‍സിപ്പലിനേയും ഭര്‍ത്താവിനേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്. പ്രിന്‍സിപ്പലിനേയും അവരുടെ പിതാവിനേയും ഭര്‍ത്താവിനേയും മ്ലേച്ഛമായി ചിത്രീകരിക്കുന്നതായാണ് ലഘു ലേഖയിലെ പരാമര്‍ശങ്ങള്‍. 'പ്രിന്‍സിപ്പല്‍ എന്ന പീറ പെണ്ണിനെ സംസ്ഥാന തലത്തില്‍ പ്രശസ്തിയുണ്ടാക്കി കൊടുത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന്' ലഘുലേഖയില്‍ പറയുന്നു. കുടുംബക്കാരെ കുറിച്ച് ആക്ഷേപം ചൊരിഞ്ഞത് കുടാതെ കോളജില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ മനസില്‍ മരിച്ച അധ്യാപികയാണ് ഡോ. പുഷ്പജയെന്നും ലഘുലേഖയിലുണ്ട്.
സംഭവത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിയുടെ അറിവില്ലാതെ ഇവിടെ ലഘുലേഖ വിതരണം നടക്കില്ലെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നു. ഇന്നലെ രാവിലെ വീടു വീടാന്തരമാണ് ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it