ernakulam local

നെല്‍വയല്‍ നീര്‍ത്തട ഭേദഗതിയുടെ മറവില്‍ ഭൂമാഫിയ പാടം നികത്തുന്നു

പെരുമ്പാവൂര്‍: തണ്ണീര്‍തട ഭേദഗതി ബില്ലിന്റെ മറവില്‍ വ്യാപക പാടം നികത്തലിനൊരുങ്ങി ഭൂമാഫിയ. കീഴില്ലം എംസി റോഡില്‍ മണ്ണൂരിനു സമീപം വാട്ടര്‍ അതോറിറ്റി മോട്ടോര്‍ ഹൗസിനു സമീപമുള്ള പാടമാണ് നികത്തുന്നത്. ഇതിന് മുന്നോടിയായി എംസി റോഡിന്റെ വശങ്ങളിലെ സംരക്ഷണ തൂണുകള്‍ ശനിയാഴ്ച  അര്‍ധരാത്രിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. നാലു ദിവസം പിന്നിട്ടിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ഏകദേശം ആറു മാസം മുന്‍പ് സംഭവ സ്ഥലത്തുനിന്നും  100 മീറ്റര്‍ അകലെയുള്ള പാടം സമാന രീതിയില്‍ ഘട്ടം ഘട്ടമായി നികത്തിയെടുത്തതാണ് നാട്ടുകാ ര്‍ക്കിടയില്‍ പ്രതിഷേധം ഉളവാക്കുവാനുള്ള കാരണം.  അന്ന് അധികൃതര്‍ക്ക് പരാതികള്‍  ന ല്‍കിയിട്ടും മണ്ണ് തിരികെയെടുപ്പിയ്ക്കുകയോ പരാതിയിന്‍മേ ല്‍ കേസെടുക്കുകയോ പോലും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എംസി റോഡരികിലെ പത്തിലധികം കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തികളാണ് ഭൂമാഫിയ ഇടിച്ചു നിരത്തിയത്. അന്ന് പാടം നികത്തിയ ഭൂഉടമയാണ് ഇതിനുപിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിഷേധം ഇല്ലാത്തപക്ഷം വരുന്ന രണ്ട് മൂന്ന് ദിവസങ്ങളിലായി രാത്രിയുടെ മറവില്‍  നിരവധി ടിപ്പര്‍ ലോറികളിലായി മണ്ണടിക്കലാണ് ഇവരുടെ പദ്ധതി.
പോലിസ് പട്രോളിങ് ഉണ്ടെങ്കിലും തടിലോറികളുടെ പക്കല്‍ നിന്നും ദിവസപ്പടി വാങ്ങല്‍ മാത്രമായി ചുരുങ്ങുന്നതിനാല്‍ ഭൂമാഫിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. പ്രദേശത്തെ ചില രാഷ്ട്രിയ പാര്‍ട്ടികളുടെ പിന്തുണയോടുകൂടിയാണ് ഭൂനികത്തല്‍ എന്നും ആരോപണമുണ്ട്. നിരവധി സ്‌കൂള്‍,  ആരാധനാലയങ്ങള്‍,  വാട്ടര്‍ അതോറിറ്റിയുടെ മോട്ടര്‍ എന്നിവയ്ക്കായുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണിത്.
പിഡബ്ല്യുഡി സ്ഥാപിച്ച  സംരക്ഷണ ഭിത്തികള്‍ ഇടിച്ചു നിരത്തിയ ഭൂഉടമയ്ക്കും നികത്താനുപയോഗിച്ചവര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസ് എടുക്കണമെന്നും എത്രയും പെട്ടെന്ന് അവ കുറ്റക്കാരെക്കൊണ്ടുതന്നെ പുനസ്ഥാപിപ്പിക്കണമെന്നും വാര്‍ഡ് അംഗം ധന്യ ജയശേഖര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it