palakkad local

നെല്ല് സംഭരണം തുടങ്ങിയില്ല; കൊയ്‌തെടുത്ത നെല്ല് പാടത്ത്

ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ മുണ്ടകന്‍ കൊയ്ത്ത് ഏതാണ്ട് പൂര്‍ത്തിയായി. ആനക്കര, പട്ടിത്തറ, കപ്പൂര്‍, പരുതൂര്‍ അടക്കമുളള പ്രദേശങ്ങളില്‍ കൊയ്‌ത്തെടുത്ത നെല്ല് ചാക്കിലാക്കി  ഒരു മാസം കഴിഞ്ഞിട്ടും സംഭരണം ആരംഭിച്ചിട്ടില്ല. കപ്പൂര്‍ പഞ്ചായത്തിലെ പലയിടത്തും കൊയ്ത്ത് കഴിഞ്ഞിട്ട് ആഴ്ചകളായി. മേഖലയില്‍മാത്രം നൂറ് ഏക്കറിലേറെ സ്ഥലത്ത് ഇതിനകം കൊയ്ത്ത് കഴിഞ്ഞു. എന്നാല്‍ ഇതുവരെ നെല്ല് സംഭരണത്തിന് നടപടിയായിട്ടില്ല. ഇനി എത്രദിവസം നെല്ല് പാടത്ത് കിടക്കണമെന്നറിയാതെ കര്‍ഷകര്‍ വിഷമത്തിലായി. യന്ത്ര ഉപയോഗിച്ചും ഇതര സംസ്ഥന തൊഴിലാളികളെ ഉപയയോഗിച്ചുമാണ് കൊയ്ത്ത് നടത്തുന്നത്. ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍ അടക്കമുളള മേഖലയില്‍ കൊയ്ത്ത് പൂര്‍ത്തിയായി. യന്ത്രമുപയോഗിച്ച് കൊയ്ത്ത് നടത്തിയ പാടത്തെല്ലാം ചാക്കില്‍ നെല്ല് സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ നെല്ല് മോഷണം, തെരുവ് നായക്കളുടെ ശല്ല്യം എന്നിവ കാരണം കൂടുതല്‍ ദിവസം പാടത്ത് നെല്ല് സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എല്ലായിടത്തും നേരത്തെ തന്നെ കഴിഞ്ഞിരുന്നു. സ്വകാര്യ ഏജന്‍സിക്കാര്‍ കിലോവിന് 18 ഉം 19 രൂപ വെച്ചാണ് നെല്ല് എടുക്കുന്നത്. ഈ വിലക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നെല്ല് നല്‍കിയാല്‍ കടുത്ത സാമ്പത്തിക ബാധ്യതവരുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ പാടത്ത് കിടന്ന് നെല്ല് നശിക്കുന്നതിലും നല്ലത്, കിട്ടിയ വിലക്ക് വില്‍ക്കുന്നതാണ് നല്ലതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചിലര്‍ ഇതിനകം തന്നെ സ്വാകര്യ ഏജന്‍സികള്‍ക്ക് നെല്ല് നല്‍കി കഴിഞ്ഞു.
Next Story

RELATED STORIES

Share it