Apps & Gadgets

നെറ്റ്‌ന്യൂട്രാലിറ്റിയെ തോല്‍പ്പിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുകാമ്പയിനുമായി ഫെയിസ്ബുക്ക്; പലരും അറിയാതെ പിന്തുണച്ചു

നെറ്റ്‌ന്യൂട്രാലിറ്റിയെ തോല്‍പ്പിക്കാന്‍  തെറ്റിദ്ധരിപ്പിക്കുന്ന മറുകാമ്പയിനുമായി ഫെയിസ്ബുക്ക്; പലരും അറിയാതെ പിന്തുണച്ചു
X




facebook

ടി.കെ സബീന

ഫെയിസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പദ്ധതിക്കെതിരെ നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിക്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ നല്‍കിയ പരാതിയെ മറികടക്കാന്‍ 'സേവ് ഫ്രീ ബേസിക്ക്‌സ്' ക്യാമ്പെയ്‌നുമായി ഫെയ്‌സ്ബുക്ക് രംഗത്ത്.

സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ഫ്രീ ബേസിക്ക്‌സ് ഇന്ത്യയില്‍ അപകടത്തിലാണെന്നും ഉപയോക്താക്കളുടെ പിന്തുണയില്ലെങ്കില്‍ ടെലകോം അതോറിറ്റി ഇത് നിരോധിച്ചേക്കുമെന്നുമുള്ള സന്ദേശമാണ് കമ്പനി ഫെയിസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നത്. എന്നാല്‍ നേരത്തെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് (internet.org) എന്ന ഫെയിസ്ബുക്കിന്റെ വിവാദ പദ്ധതി പേര് മാറ്റി അവതരിപ്പിച്ചതാണെന്ന് അറിയാതെ ഉപയോക്താക്കള്‍ 'സൗജന്യ ഇന്റര്‍നെറ്റ്' എന്ന വാഗ്ദാനത്തില്‍ കുടുങ്ങി ഫെയിസ്ബുക്കിന് അനുകൂലമായി ഇമെയില്‍ അയക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു.

ഫെയിസ്ബുക്കിന്റെ 'സേവ് ഫ്രീ ബേസിക്ക്‌സ്' സന്ദേശത്തില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പദ്ധതിയെ സപ്പോര്‍ട്ട് ചെയുതുകൊണ്ട് ടെലകോം അതോറിറ്റിക്ക് ഇമെയില്‍ അയക്കാനുള്ള പേജിലാവും എത്തിച്ചേരുക. ഫ്രീ ബേസികിനെ പിന്തുണക്കുന്ന തരത്തില്‍ കമ്പനി നേരത്തെ തയാറാക്കിവച്ചിരിക്കുന്ന സന്ദേശത്തോടൊപ്പം ഉപയോക്താക്കളുടെ പേര് കൂടി ചേര്‍ത്ത് ട്രായിക്ക് മെയില്‍ അയക്കാനുള്ള സജ്ജീകരണമാണ് ഇവിടെയുള്ളത്.

save-for-web-campain 'ഫ്രീ ബേസിക്ക്‌സ്' എന്നാല്‍ തീര്‍ത്തും സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താക്കള്‍ ഇമെയില്‍ അയക്കുകയും ചെയ്യുന്നു. ഫലത്തില്‍ തെരഞ്ഞെടുത്ത സൈറ്റുകള്‍ മാത്രം ഫ്രീ ആയി നല്‍കുന്ന, ഭാവിയില്‍ കൂടുതല്‍ ഉപാധികളും നിയന്ത്രണങ്ങളും കമ്പനിയുടെ ആവശ്യാനുസരണം അടിച്ചേല്‍പിക്കാന്‍ പാകത്തിലുള്ള ഒരു പദ്ധതിയാണ് 'ഫ്രീ ബേസിക്'. നേരത്തെ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന് പേരിട്ടിരുന്ന ഈ പദ്ധതിക്ക് അനുമതി കൊടുക്കുന്നതിന് എതിരെ സ്വതന്ത്ര ഇന്റര്‍നെറ്റ് പ്രവര്‍ത്തകരും നെറ്റിസണ്‍ ഗ്രൂപ്പുകളും വ്യാപകമായി രംഗത്ത് എത്തിയിരുന്നു.

ഫെയിസ്ബുക്കിന്റെ 'ഫ്രീ ഇന്റര്‍നെറ്റ്' പദ്ധതിയില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ബോധവാന്‍മാരാക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റിന്( നെറ്റ് ന്യൂട്രാലിറ്റി) വേണ്ടി പ്രചരണം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിച്ചതോടെ പത്ത് ലക്ഷത്തില്‍ അധികം പരാതികളാണ് പദ്ധതിക്ക് എതിരെ ടെലകോം അതോറിറ്റിക്ക് ലഭിച്ചത്. ഇതോടെ സംഗതി പൂട്ടേണ്ടിവരുമെന്ന് ബോധ്യമായ കമ്പനി എങ്ങനെയെങ്കിലും അനുകൂലമായ സന്ദേശങ്ങള്‍ ഉപയോക്താക്കളെ കൊണ്ട് ടെലകോം അതോറിറ്റിക്ക് അയപ്പിക്കുകയാണ് പുതിയ കാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്. ഇതിനകംതന്നെ പലരും അജ്ഞത മൂലം ട്രായിക്ക് അനുകൂല സന്ദേശമയച്ചിട്ടുമുണ്ട്.


പുതിയ തട്ടിപ്പുമായി ഫേസ്ബുക്ക് ഇറങ്ങിയിട്ടുണ്ട് . സേവ് ദ ഇന്റർനെറ്റ്‌‌ കാമ്പൈനിന്റെ മോഡലിൽ സേവ് ഫ്രീബേസിക്സ് ഇന്ത്യ എന്...

Posted by അനിവർ അരവിന്ദ് on Tuesday, December 15, 2015


Next Story

RELATED STORIES

Share it