നെടുമ്പാശ്ശേരിയില്‍ സുരക്ഷാ വീഴ്ച: വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഡല്‍ഹി, കൊച്ചി, ദുബയ് എഐ 933 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 8.27ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ ടി3 ടെര്‍മിനലിന്റെ പാര്‍ക്കിങ് ബേയിലായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനം പരിധിവിട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. റണ്‍വേ പരിസരത്ത് ജോലി ചെയ്തിരുന്ന ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ടതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ടെര്‍മിനലില്‍ സ്ഥാപിച്ച വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം തകരാറിലായതാണ് അപകടത്തിനു പ്രധാന കാരണമെന്നാണ് സൂചന. വിമാനം നില്‍ക്കേണ്ട പരിധിയില്‍ നിന്ന് ഏഴ് മീറ്ററോളം മുന്നോട്ടുനീങ്ങിയാണ് നിന്നത്. ഒരടി കൂടി നീങ്ങിയിരുന്നെങ്കില്‍ വിമാനത്തിന്റെ ചിറക് എയ്‌റോ ബ്രിഡ്ജിലിടിച്ച് അപകടം സംഭവിക്കുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സിയാലിനെതിരേയും എയര്‍ ഇന്ത്യക്കെതിരേയും കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി.



Next Story

RELATED STORIES

Share it