Kottayam Local

നെടുംകുന്നത്ത് ദുരിതാശ്വാസവുമായി പഞ്ചായത്തിന്റെ സഹായ വണ്ടി

കോട്ടയം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് ഒരു കൈസഹായവുമായി എത്തുകയാണ് നെടുംകുന്നം പഞ്ചായത്തിന്റെ സഹായവണ്ടി. വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായി പഞ്ചായത്തിന്റെ വണ്ടി ഇന്നലെ പുറപ്പെട്ടു.
ആദ്യ ദിനത്തില്‍ 12 ക്യാംപുകള്‍ സന്ദര്‍ശിച്ചതില്‍ വാഴപ്പള്ളി പഞ്ചായത്തിലെ നാല് ക്യാംപുകളും കിടങ്ങറ പഞ്ചായത്തിലെ രണ്ട് ക്യാംപുകളും വെളിയനാട് പഞ്ചായത്തിലെ ആറു ക്യാംപുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സാധനങ്ങളായും വസ്ത്രങ്ങളായും എത്തിക്കാന്‍ താല്‍പര്യമുള്ള പൊതു ജനങ്ങള്‍ക്കും സഹകരിക്കാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നുണ്ട്. ജനപ്രതിനിധികള്‍ ദുരിതാശ്വാസ വണ്ടിയ്‌ക്കൊപ്പം സഞ്ചരിക്കുകയും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ആവശ്യമുള്ള ക്യാംപുകള്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായാണ് വാഹനം യാത്ര തിരിക്കുന്നത്.
നെടുംകുന്നം മൈലാടി സെന്റ് ജോണ്‍സ് ഐടിസിയിലെ വൈദികരും, അധ്യാപകരും, വിദ്യാര്‍ഥികളും ചേര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാംപിലേക്കു സംഭാവന ചെയ്ത അരിയും, പലവ്യഞ്ജനങ്ങളും നെടുംകുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ ഏറ്റുവാങ്ങി കൊണ്ടാണ് ദുരിതാശ്വാസ സഹായ വണ്ടി പദ്ധതിയ്ക്ക് ഉദ്ഘാടനം കുറിച്ചത്. യോഗത്തില്‍ഐടിസി മാനേജര്‍ ഫാദര്‍ ജോയി കാലായില്‍, ഡയറക്ടര്‍ തോമസ് പാണ്ടനായില്‍, പ്രിന്‍സിപ്പല്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ 996102 5597 എന്ന നമ്പരില്‍ ബന്ധപ്പെടാം.
അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ടം വഹിക്കുന്നതിന് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ളവരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. 10ാം  ക്ലാസ് പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 31 നകം കലക്ടറേല്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0481 256250.
Next Story

RELATED STORIES

Share it