thrissur local

നൂറ്റാണ്ട് പഴക്കമുള്ള ഇലച്ചാര്‍ ചിത്രം കണ്ടെത്തി

പഴഞ്ഞി: മലങ്കര ഓര്‍ത്തഡോകസ് സഭയുടെ പുരാതന ദേവാലയമായ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നുറ്റാണ്ടുകള്‍ പഴക്കമുള്ള ഇലച്ചായ ചിത്രങ്ങള്‍ കണ്ടെത്തി. ദേവാലയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമരിലെ പഴയ തേപ്പുകള്‍ ഇളക്കി മാറ്റിയപ്പോഴാണ് ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അബ്രാഹാം തന്റെ മകനായ യിസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോകുന്ന ചിത്രമാണ് വരച്ചെതെന്നാണ് പുരോഹിതരുടെ അഭിപ്രായം.
ഒരുകുട്ടിയുടെ കൈയ്യും കാലും കെട്ടി കുര്‍ബാന വസ്ത്രങ്ങള്‍ അണിഞ്ഞു പുരോഹിതന്‍ നടത്തി കൊണ്ടുപോകുന്ന ചിത്രമാണ് കണ്ടെത്. ദേവാലയത്തിന്റെ മാമോദീസ തൊട്ടിയുടെ തെക്കെവശത്തെ ഭിത്തിയിലാണ് ചിത്രം കണ്ടെത്. ചിത്രങ്ങളുടെ കാലപഴക്കം നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭിത്തി പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചിത്രം കണ്ടെത്തിയതറിഞ്ഞ് നിരവധിപേരാണ് പഴഞ്ഞി പള്ളിയിലെത്തുന്നത്.
പേര്‍ഷ്യന്‍ ശില്‍പകലയില്‍ തീര്‍ത്ത പള്ളിയുടെ നവീകരണങ്ങള്‍ പഴമ ചോരാതെ നിലനിര്‍ത്തിയാണ് പുതുക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയ ചിത്രങ്ങളും തനിമ ചോരാതെ സംരക്ഷിക്കുമെന്ന് വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, സഹ വികാരി ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് അറിയിച്ചു. കുരിശുമരണം സംഭവിച്ച യേശുവിന്റെ സംസ്‌കാര ചടങ്ങുകളെയാണ് ദേവാലയത്തിന്റെ തെക്കെ ഭിത്തിയില്‍ ഇലച്ചാറില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. വടക്കെ ഭിത്തിയില്‍ യേശുവിന്റെ കുരിശുമരണവും ചിത്രീകരിച്ചിരിക്കുന്നു.
Next Story

RELATED STORIES

Share it