thrissur local

നൂറടി തോടിനെ ചുറ്റിയുള്ള ടൂറിസം സ്വപനങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു



കുന്നംകുളം: നൂറടി തോടിനെചുറ്റിയുള്ള ടൂറിസം സ്വപനങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു. അപൂര്‍വ ഇനങ്ങളില്‍പെട്ട പക്ഷികളുടെ ഇഷ്ട— ഇടങ്ങളിലൊന്നായ വെട്ടിക്കടവ് കോള്‍പടവ് മേഖലകളും നൂറടി തോടും, കാക്കതുരുത്തുമെല്ലാം ഒന്നിപ്പിച്ച് ടൂറിസം പദ്ധതി സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍. പദ്ധതി സംബന്ധിച്ച് ആലോചിക്കുന്നതിന്റെ ഭാഗമായി വ്യവസായ മവകുപ്പു മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി. നൂറടി തോടിനെ ബന്ധിപ്പിച്ച് ബോട്ടിങ്്, പക്ഷിനി—രീക്ഷണം, നിലവിലുള്ള പ്രകൃതി ഭംഗി അപ്പാടെ നിലനിര്‍ത്തി അത് ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുന്നതുള്‍പടേയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുകയും അത് സംസ്ഥാന ടൂറിസം പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യും. ഇവിടെയുള്ള പക്ഷിയകളുടേയും മറ്റും ആവാസ വ്യവസ്ഥക്ക് ഭംഗം വരുത്താത്ത വിധമായിരിക്കും പദ്ധതി. ലോകത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ പക്ഷികളും പ്രകൃതിയുടെ തനത് രൂപവും ദര്‍ശിക്കാനുള്ള ഇടമായി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഇതനായുള്ള പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കുമെന്നും മന്ത്രി  പറഞ്ഞു. ശിലായുഗ സംസ്‌ക്കാരവും ക്ഷേത്ര പൈതൃകവും, തുടങ്ങി വിത്യസ്തങ്ങളായ കാഴചകളും നിര്‍മ്മിതികളുംകൊണ്ട് സമ്പന്നമായ കുന്നംകുളത്തെ കഴിഞ്ഞ ഭരണകാലത്താണ് സര്‍ക്കാര്‍ ടൂറിസം മാപ്പില്‍ ഉള്‍പെടുത്തിയത്. മന്ത്രിക്കൊപ്പം പക്ഷി നിരീക്ഷകനായ ഫാ. പത്രോസ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, കൗണ്‍സിലര്‍മാരായ കെ എ അസീസ്, സലീം, വി കെ ശ്രരാമന്‍, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, പ്രൊജക്റ്റ് എഞ്ചിനീയര്‍ ശ്രീരാജ് തുടങ്ങിയവരും എത്തിയിരുന്നു.
Next Story

RELATED STORIES

Share it