Flash News

നീറ്റ് പരീക്ഷ : കോടതിവിധി അട്ടിമറിച്ചു-കാംപസ് ഫ്രണ്ട്



ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി നിലനില്‍ക്കെ അത് അട്ടിമറിച്ച് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് കഴിഞ്ഞ ദിവസം പരീക്ഷ നടത്തിയതെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. വിദ്യാര്‍ഥികളെ അപമാനകരമായ പരിശോധനകള്‍ക്ക് വിധേയമാക്കിയവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. നിരവധി കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിച്ച്  പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.  പരിശോധനയുടെ പേരില്‍ അടിവസ്ത്രംവരെ അഴിപ്പിച്ച  സംഭവമുണ്ടായി. ഇത് വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കി. കണ്ണൂര്‍, തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു എന്നീ കേന്ദ്രങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിദ്യാര്‍ഥികളെ അപമാനിച്ച അധികാരികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it