Flash News

നീറ്റ് പരീക്ഷയ്‌ക്കെത്തുന്നവരെ അപമാനിക്കരുത്; പരിശോധനയ്ക്ക് വേറെ വഴി കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നീറ്റ് പരീക്ഷയ്‌ക്കെത്തുന്നവരെ അപമാനിക്കരുത്; പരിശോധനയ്ക്ക് വേറെ വഴി കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്‌ക്കെത്തുന്നവരെ വസ്ത്രം കീറിയും മറ്റും അപമാനിക്കുന്നത് ഒഴിവാക്കണമെന്നും പരീക്ഷാര്‍ഥികളെ പരിശോധിക്കുന്നതിന് മാന്യമായ മറ്റു വഴികള്‍ കണ്ടെത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പരീക്ഷാര്‍ഥികള്‍ കഴിഞ്ഞ ദിവസം നേരിട്ട മാനസിക പീഡനവും അസൗകര്യങ്ങളും സംബന്ധിച്ച റിപോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധായ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു.

സിബിഎസ്ഇ ചെയര്‍പേഴ്‌സന്‍, തമിഴ്‌നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ആറാഴ്ചയ്ക്കകം ഇതു സംബന്ധിച്ച് വിശദമായ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ എത്തിപ്പെടുന്നതിന് നേരിട്ട പ്രയാസങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

പരീക്ഷാര്‍ഥികളെ എക്‌സാം സെന്ററിലെ ജീവനക്കാര്‍ കുപ്പായത്തിന്റെ കൈ മുറിക്കുകകയും ബട്ടന്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ പാന്റ് കീറുകയും ചെയ്തത് അധാര്‍മികമാണ്. പരീക്ഷാര്‍ഥികളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണിത്. പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധന കുറേക്കൂടി മാന്യമായ രീതിയില്‍ നടത്തുന്നതിന് അധികൃതര്‍ മറ്റു വഴികള്‍ കണ്ടെത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സിബിഎസ്ഇ ഇക്കാര്യത്തില്‍ വിദഗ്ധരുടെ ഉപദേശം തേടണം. പരീക്ഷാ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമായി മുന്‍കൂട്ടി പരസ്യം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതപരമായ വസ്ത്രം ധരിക്കുന്നതില്‍ തടസ്സമില്ലെന്ന് സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നെങ്കിലും പല സെന്ററുകളിലും ശിരോവസ്ത്രം അഴിച്ചുവയ്പ്പിക്കുകയും വസ്ത്രത്തിന്റെ നീളന്‍ കൈ മുറിച്ചുമാറ്റുകയുമൊക്കെ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it