Flash News

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചു

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചു
X
കോഴിക്കോട്:കോഴിക്കോട് നീറ്റ് പരീക്ഷയ്ക്ക് ഫുള്‍സ്‌ലീവ് വസ്ത്രമണിഞ്ഞെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ അധികൃതര്‍ മുറിച്ചതായി പരാതി.ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ രണ്ടു വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റ കൈ ആണ് അധികൃതര്‍ മുറിപ്പിച്ചത്.



വൈകിയെത്തിയ ഇവരുടെ രണ്ടുപേരുടെയും വസ്ത്രം പോലിസ് സാന്നിധ്യത്തില്‍ അധികൃതര്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇതിനെതിരേ നേരിയ പ്രതിഷേധമുണ്ടായി. നേരത്തെ മുഴുക്കൈ വസ്ത്രമണിഞ്ഞെത്തിയ മറ്റു ചിലര്‍ രക്ഷിതാക്കളുടെ സഹായത്തോടെ പുറത്തുനിന്നേ കൈ മുറിച്ചാണ് അകത്തു കയറിയത്. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേത്തന്നെ നീറ്റ് അധികൃതര്‍ നല്‍കിയിരുന്നു. പരീക്ഷാര്‍ഥികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം വിവാദമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it