Flash News

നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു

നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു
X


ന്യൂഡല്‍ഹി: നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി നിശ്ചയിച്ച്‌കൊണ്ടുള്ള സിബിഎസ്ഇ വിജ്ഞാപനം ചോദ്യം ചെയ്യുന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജനറല്‍ വിഭാഗത്തില്‍ 25 വയസും സംവരണ വിഭാഗത്തില്‍ 30 വയസും പരമാവധി പ്രായം നിശ്ചയിച്ച് കൊണ്ടുള്ള സിബിഎസ്ഇ തീരുമാനം ശരിവച്ച് കൊണ്ടാണ് ഹരജി തള്ളിയത്.

അതേ സമയം, ഓപ്പണ്‍ സ്‌കൂളിലും സ്വകാര്യ സ്ഥാപനങ്ങളിലും പഠിച്ചവര്‍ നീറ്റ് പരീക്ഷ എഴുതുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനത്തിലെ ഭാഗം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പരീക്ഷ എഴുതാനുള്ളനുള്ള ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്ന ജനുവരി 22ലെ സിബിഎസ്ഇ വിജ്ഞാപനം നിയമപരവും സാധുവുമാണെന്ന് ജസ്റ്റിസുമാരായ സന്‍ജീവ് ഖന്ന, ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it