palakkad local

നീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കണമെന്ന്് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച്

ആനക്കര: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമര പരിപാടിയുടെ ഭാഗമായി തൃത്താല മണ്ഡലം കമ്മറ്റി ആനക്കര വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമം നടപ്പിലാക്കുക, കര്‍ഷക തൊഴിലാളി ക്ഷേമ നിധിയിലേക്ക് 300 കോടി രൂപയുടെ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടക്കുന്നത്.
ആനക്കര പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് വില്ലേജ് ഓഫിസിന് മുന്‍മ്പില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ കെ സുന്ദരന്‍ ധ്യക്ഷതവഹിച്ചു. പി കെ ചെല്ലക്കുട്ടി, പി ടി ഹംസ, എം കെ രവീന്ദ്രന്‍, എന്‍ എം അബ്ദുറഹ്മാന്‍, എം രവീന്ദ്രന്‍, മാധവന്‍ വൈദ്യര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it