നീരവ് മോദി ഹോങ്കോങിലുണ്ടെന്ന് സംശയിക്കുന്നു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങിലുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചു.
കള്ളപ്പണ നിരോധന നിയമമനുസരിച്ചെടുത്ത കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. കേസില്‍ നീരവ് മോദി, അമ്മാവനും കൂട്ടുപ്രതിയുമായ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരേ പ്രത്യേക കോടതി ജഡ്ജി എം എസ് അസ്മി കഴിഞ്ഞദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തുടര്‍വാദങ്ങള്‍ക്കിടെയാണ് പ്രതികള്‍ ഹോങ്കോങിലുള്ളതായി സംശയിക്കുന്നതായി ഇഡി കോടതിയെ അറിയിച്ചത്. നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് മോദിക്കും ചോക്‌സിക്കുമെതിരേ നേരത്തെ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇരുവരും ഹാജരായില്ല.
വിദേശത്താണെന്നും നേരിട്ട് ഹാജരാവാനാവില്ലെന്നും ഇ-മെയില്‍ വഴി ബന്ധപ്പെടാനേ സാധിക്കൂ എന്നും നീരവ് മോദി അറിയിക്കുകയായിരുന്നു. താന്‍ സുരക്ഷാ പ്രശ്‌നം നേരിടുന്നുണ്ട്. തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കുകയാണെങ്കില്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും ഇഡി വ്യക്തമാക്കി.
Next Story

RELATED STORIES

Share it