നീരവ് മോദി കൈവശപ്പെടുത്തിയ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാനൊരുങ്ങി കര്‍ഷകര്‍

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 11,400 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി തങ്ങളില്‍ നിന്നു തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ കര്‍ഷകര്‍. വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്ക് നല്‍കിയാണ് തങ്ങളുടെ കൃഷിഭൂമി നീരവ് മോദിയുടെ കമ്പനി തട്ടിയെടുത്തതെന്നാരോപിച്ചാണ് 200ഓളം വരുന്ന കര്‍ഷകര്‍ കൃഷിഭൂമിയിലെത്തിയത്.
കാളവണ്ടികളും ട്രാക്ടറുകളുമായി എത്തിയ കര്‍ഷകര്‍ 125 ഏക്കറോളം വരുന്ന നിലം ഉഴുതുമറിച്ചു. ഡോ. ബി ആര്‍ അംബേദ്കറുടെയും ശിവജിയുടെയും ചിത്രങ്ങളുമായാണ് കര്‍ഷകര്‍ സ്ഥലത്തെത്തിയത്. നീരവ് മോദിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഭൂമിയാണിത്.
ഏക്കറിന് 20 ലക്ഷം രൂപ വിലയുള്ള ഭൂമി വെറും 15,000 രൂപ നല്‍കിയാണ് കൃഷിക്കാരില്‍ നിന്നു തട്ടിയെടുത്തതെന്നു കര്‍ഷകരോടൊപ്പമുള്ള അഭിഭാഷകന്‍ കര്‍ഭാരി ഗവ്‌ലി പറഞ്ഞു. ഉഴുതുമറിച്ച ഭൂമിയില്‍ കര്‍ഷകര്‍ ഉടന്‍ തന്നെ കൃഷി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it