നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിയ വജ്രവ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പങ്കാളിയും അമ്മാവനും തട്ടിപ്പിലെ മറ്റൊരു പ്രതിയുമായ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ ഉദ്യോഗസ്ഥരുടെ അപേക്ഷ പ്രകാരമാണ് നടപടി. നാലാഴ്ചത്തേക്കാണ് പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്. പാസ്‌പോര്‍ട്ട് അസാധുവാക്കാതിരിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം,  പ്രതികളെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റര്‍പോളിനെ സമീപിച്ചു. ഇന്റര്‍പോള്‍ സഹായത്തോടെ നീരവ് മോദിയുടെയും കുടുംബത്തിന്റെയും വിദേശത്തെ താമസസ്ഥലം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബിഐ വ്യക്തമാക്കി.
ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 13ന് പഞ്ചാബ് നാഷനല്‍ ബാങ്ക് നല്‍കിയ പരാതിയിലാണ് കേസ്. ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ്, ഗില്‍ ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡ് കമ്പനികളെക്കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it