thrissur local

നീതി ലഭ്യമാക്കുമെങ്കില്‍ പൂത്തോളില്‍ റോഡ് നിര്‍മാണത്തിന് സ്ഥലം നല്‍കാമെന്ന് ഉടമ

തൃശൂര്‍: ദിവാന്‍ജി മൂല മേല്‍പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനും പൂത്തോള്‍ ജംഗ്ഷന്‍ വികസനത്തിനും മുന്‍കൂറായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സ്ഥലം ഉടമ.ന്യായവില ലഭിക്കാന്‍ കോടതി വഴി നീതിക്ക് അവസരം മാത്രം മതിയെന്ന് ഉടമ കുറുവത്ത് രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ലാന്റ് അക്വിസിഷന്‍ ആക്ട് അനുസരിച്ച് സ്ഥലമെടുത്താല്‍ കോടതി വഴി നീതിക്ക് അവസരമുണ്ടെന്ന് സ്ഥലമെടുപ്പ് വിഭാഗം. സാധ്യതകള്‍ പരിശോധിക്കാതെ കോര്‍പ്പറേഷന്‍ നേതൃത്വം.സ്ഥലം ലഭ്യമാകാത്തതു മൂലം പൂത്തോള്‍ ജംഗ്ഷന്‍ വികസിപ്പിക്കാതെ അപ്രോച്ച് റോഡ് നിര്‍മ്മിക്കാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം പട്ടാളം റോഡിനേക്കാള്‍ വലിയ കുപ്പികഴുത്തും ഗതാഗത പ്രതിസന്ധിയും സൃഷ്ടിക്കുമെന്നും ആശങ്ക.
ഡി—ടിപി സ്‌കീമിന് വിധേയമായി അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായിരുന്നു കൗണ്‍സില്‍ തീരുമാനം. അതിന് മേല്‍പാലത്തിന്റെ കിഴക്ക് ദിവാന്‍ജിമൂല ഭാഗത്ത് 9 സെന്റും പടിഞ്ഞാറ് പൂത്തോള്‍ ഭാഗത്ത് 18 സെന്റും സ്ഥലം ലഭിക്കണം.
കിഴക്കുഭാഗത്തെ 9സെന്റ് സ്ഥലം കലക്ടര്‍ നിശ്ചയിച്ച സെന്റിന് 48 ലക്ഷം രൂപ നിരക്കി ല്‍ കോര്‍പ്പറേഷന്‍ വാങ്ങിയെങ്കിലും വില നിര്‍ണയത്തിലെ അപാകതമൂലം പടിഞ്ഞാറ് ഭാഗത്തെ സ്ഥലമെടുക്കാന്‍ കോര്‍പ്പറേഷനായില്ല. ഇവിടെ കലക്ടര്‍ നിശ്ചയിച്ച വില സെന്റിന് 7 ലക്ഷമാണ്. ആ വിലക്ക് സ്ഥലം നല്‍കാന്‍ ഉടമ തയ്യാറായില്ല. ഒരു റെയില്‍വേ ട്രാക്കിന്റെ കിഴക്കുഭാഗത്ത് 48 ലക്ഷവും പടിഞ്ഞാറ് ഭാഗത്ത് ഏഴ് ലക്ഷവും കലക്ടര്‍ നിശ്ചയിച്ച വില അന്യായമാണെന്ന് കോര്‍പ്പറേഷന്‍ നേതൃത്വവും വിലയിരുത്തുന്നുണ്ട്.
എന്നാല്‍ കലക്ടര്‍ നിശ്ചയിച്ചതിലും കൂടുതല്‍ വില നല്‍കാന്‍ കോര്‍പ്പറേഷന് നിയമപരമായി സാദ്ധ്യമല്ലാത്തതാണ് സ്ഥലമെടുപ്പ് പ്രതിസന്ധിയിലാകാനും ജംഗ്ഷന്‍ വികസനം ഉപേക്ഷിക്കാനും കോര്‍പ്പറേഷന്‍ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.
Next Story

RELATED STORIES

Share it