kozhikode local

നീതിയും സാഹോദര്യവും കണ്ടെടുക്കാനുള്ള ആഹ്വാനവുമായി ഹിസ്റ്ററി കോണ്‍ഫറന്‍സ് സമാപിച്ചു

കോഴിക്കോട്: നീതിയിലും സൗഹാര്‍ദത്തിലുമധിഷ്ഠിതമായ സാമൂഹിക നിര്‍മിതിക്ക് ആഹ്വാനം ചെയ്ത് ഹിസ്റ്ററി കോണ്‍ഫറന്‍സ് സമാപിച്ചു. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സജീവമാവുമ്പോള്‍ ജനതയുടെ സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യം കണ്ടെടുക്കുന്നത് രാഷ്ട്രീയ പ്രതിരോധമാണെന്നും കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു. ഏകാധിപത്യത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായ ജനകീയ പ്രതിരോധമായി ചരിത്ര പഠനം മാറണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. സാമുഹിക സഹവര്‍ത്തിത്വം കേരള ചരിത്ര പാഠങ്ങള്‍ എന്ന തലക്കെട്ടില്‍ വെള്ളിമാട്കുന്ന് ജെഡിടി കാംപസില്‍ സംഘടിപ്പിച്ച ദ്വിദിന ചരിത്ര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനില്‍ അഡ്വ. കെ എന്‍ എ ഖാദര്‍,കെഇ എന്‍, സി പി കുഞ്ഞുമുഹമ്മദ്, കെ അംബുജാക്ഷന്‍, എ റഹ്മത്തുന്നിസ, ഹാഫിസ് അനസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി പി ബഷിര്‍, പി സി അന്‍വര്‍, എം പി അബ്ദുല്‍ഗഫൂര്‍,ഡോ. ബദീഉസ്സമാന്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, യു കെ കുമാരന്‍, കെ ടി ഹുസൈന്‍, പി ടി കുഞ്ഞാലി, ഡോ. വി ഹിക്മത്തുല്ല, താഹിര്‍ ജമാല്‍, കെ എം, ബഷീര്‍ തൃപ്പനച്ചി, കെ കെ ഫാത്തിമ സുഹ്—റ സംസാരിച്ചു.
Next Story

RELATED STORIES

Share it