നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം

പത്തനംതിട്ട: ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരം ആരംഭിച്ചു. ശബരിമലയിലേക്ക് ആചാരം തെറ്റിച്ച് യുവതികള്‍ എത്തിയാല്‍ അവരെ ബോധവല്‍ക്കരിക്കുമെന്നു സമിതി ഭാരവാഹി പ്രസാദ് കുഴിക്കാല പറഞ്ഞു.
പര്‍ണശാലയുടെ ഉദ്ഘാടനം അഡ്വ. കൃഷ്ണരാജ് നിര്‍വഹിച്ചു. 200 പേര്‍ ഇവിടെ എല്ലായ്‌പ്പോഴും ഉണ്ടാവും. സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പര്‍ണശാല കെട്ടി ഇന്നലെ സമരം ആരംഭിച്ചത്.

Next Story

RELATED STORIES

Share it