നിര്‍ഭയ കേസ്: വധശിക്ഷ വൈകുന്നതെന്തെന്ന് മാതാവ്‌

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതെന്തെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു മാതാവ് ഡല്‍ഹി വനിതാ കമ്മീഷനെ സമീപിച്ചു. വധശിക്ഷ വിധിച്ച നാലുപേരുടെയും ശിക്ഷ നടപ്പാവാതെ തന്റെ മകള്‍ക്കു നീതി ലഭിക്കില്ലെന്നും എത്രയും വേഗം പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.
ഇതു രണ്ടാം തവണയാണു ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന ആവശ്യവുമായി ആശാദേവി ഡല്‍ഹി വനിതാ കമ്മീഷനെ സമീപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിനാണ് കേസിലെ നാലു പ്രതികളുടെ വധശിക്ഷയ്ക്കു സുപ്രിംകോടതി മൂന്നംഗ ബെഞ്ച് അംഗീകാരം നല്‍കിയത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും ശിക്ഷ നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി വനിതാ കമ്മീഷന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്കു നോട്ടീസ് അയച്ചിരുന്നു.

Next Story

RELATED STORIES

Share it