Kollam Local

നിര്‍ദ്ദേശങ്ങളില്‍ അവ്യക്തത; നിത്യരോഗികളും ദരിദ്രരും ലിസ്റ്റില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ സാധ്യത

കൊല്ലം: വീടില്ലാത്തവര്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും വീടും വസ്തുവും നല്‍കുന്നതിനുള്ള ലൈഫ്മിഷന്‍ പദ്ധതിയുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങങ്ങളില്‍ അവ്യക്തത തുടരുന്നു.
പദ്ധതിയുടെ ആദ്യപടിയായി ഭൂമിയും വീടുമില്ലാത്തവരുടെയും ഭൂമിയുള്ള വീടില്ലാത്തവരുടെയും സര്‍വേ നടത്തി നാല് തരത്തിലുള്ള ഫോമുകള്‍ പൂരിപ്പിച്ച് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് അപാകതകള്‍ പരിഹരിച്ച് പഞ്ചായത്ത് തലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കുകയും ഇതിന്മേലുള്ള പരാതികള്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിഹരിക്കുകയും ചെയ്തു.
ഇവയെല്ലാം ചേര്‍ത്ത് ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂമിയില്ലാത്ത ഭവനരഹിതരുടെയും അന്തിമപട്ടികയാണ് ഗ്രാമസഭകളുടെ അംഗീകാരത്തിനായി ഒടുവില്‍ നല്‍കിയിട്ടുള്ളത്. അന്തിമപട്ടിക തയ്യാറാക്കാനായി നൂറ് മാര്‍ക്കിന്റെ സ്‌കോര്‍ ഷീറ്റാണ് നല്‍കിയിട്ടുള്ളത്.
എഎവൈ കാര്‍ഡുകാര്‍ക്ക് 20 മാര്‍ക്ക്, മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് 10 മാര്‍ക്ക്, തൊഴിലുറപ്പുകാര്‍ക്ക് 10 മാര്‍ക്ക് തുടങ്ങി എട്ട് വിഭാഗങ്ങളിലായാണ് മാര്‍ക്ക് നല്‍കേണ്ടത്.
ഇത്തരത്തില്‍ മാര്‍ക്ക് നല്‍കിയാല്‍ അവശരും നിത്യരോഗികളും ദരിദ്രരും ലിസ്റ്റില്‍ നിന്ന് പുറന്തള്ളപ്പെടും. കൂടാതെ റേഷന്‍ കാര്‍ഡിലെ അപാകതമൂലം എപിഎല്‍ വിഭാഗത്തിലായിപ്പോയവരും പുറത്താകുമെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it