Pathanamthitta local

നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ബൈക്കിടിച്ചു കയറി



പന്തളം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ബൈക്കിടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി പത്തോടെ കുരമ്പാല ജങ്ഷനിലാണു സംഭവം. അടൂരില്‍ നിന്നു പന്തളത്തേക്കു വന്ന ബസ് കുരമ്പാല ജങ്ഷനില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ അടൂരില്‍ നിന്നു പന്തളത്തേക്കു വന്ന മോട്ടോര്‍ ബൈക്ക് ബസ്സിന്റെ പുറകിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക്് യാത്രികര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it