kozhikode local

നിരോധനം കൊണ്ട് ജനകീയ അടിത്തറ തകര്‍ക്കാനാവില്ല: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: നിരോധനം കൊണ്ട് ജനകീയ അടിത്തറ തകര്‍ക്കാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്്ദുല്‍ ലത്തീഫ്. ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വൈകിട്ട് 5.30ന് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മാവൂര്‍ റോഡ് വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ശക്തമായ താക്കീതായി മാറി.
നിരോധനംകൊണ്ട് പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപിടിക്കുന്ന ആശയത്തെ തടയിടാമെന്ന് ഫാഷിസ്റ്റ് ഭരണകൂടം വ്യാമോഹിക്കേണ്ടതില്ല എന്ന സന്ദേശം മുദ്രാവാക്യങ്ങളില്‍ ഉയര്‍ന്നു. സംസ്ഥാന സമിതി അംഗം എസ് നിസാര്‍, ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം സജീര്‍ മാത്തോട്ടം, ജാഫര്‍ കെ പി  നേതൃത്വം നല്‍കി.
വടകര: ജാര്‍ഖണ്ഡില്‍ ജനാധിപത്യ വിരുദ്ധമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെതിരേ രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വടകരയില്‍ പ്രതിഷേധ പ്രകടനന നടത്തി. കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താഴെ അങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. പ്രകടനത്തിന് നോര്‍ത്ത് ജില്ലാ സെക്രട്ടറി എപി അബ്ദുനാസര്‍, വടകര ഡിവിഷന്‍ പ്രസിഡന്റ് സജീര്‍ വള്ളിക്കാട്, സെക്രട്ടറി ഫിയാസ് നേതൃത്വം നല്‍കി.
പൊതുയോഗം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സിഎ ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭരണകൂടം നവ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഭയപ്പെടുന്നതിന്റെ ഭാഗമായാണ് പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചതെന്ന് ഹാരിസ് പറഞ്ഞു. ഭരണകൂടങ്ങളുടെ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികള്‍ കൊണ്ട് സാമൂഹിക മുന്നേറ്റങ്ങളെ തടയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it