palakkad local

നിരത്തുകള്‍ കൈയടക്കി തെരുവു നായ്ക്കള്‍

ഒലവക്കോട്: നഗരനിരത്തുകളും ബസ്റ്റാന്റുകളും കീഴടക്കി തെരുവുനായ്ക്കള്‍ വിലസുന്നു. നഗരത്തിലെ ഏറെ തിരക്കുള്ള സ്റ്റേഡിയം, മുനിസിപ്പല്‍ സ്റ്റാന്റുകള്‍ കാലങ്ങളായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. സ്റ്റേഡിയം സ്റ്റാന്റിനകത്തെ വരാന്തയിലും കടകള്‍ക്കുമുന്നിലും നായ്ക്കള്‍ യാത്രക്കാരെ ഭീതിപ്പെടുത്തി വിലസുന്നു. പ്രജനനനിയന്ത്രണ പദ്ധതിയില്‍പ്പെടുത്തി തെരുവുനായ്ക്കളെ വന്ധ്യം കരിച്ചതിലൂടെ ഇവയുടെ എണ്ണത്തില്‍ കുറവുണ്ടായെന്നു പറയുമ്പോഴും നാടും നഗരവും കയ്യടക്കുന്ന തെരുവുനായ്ക്കളുടെ എണ്ണത്തില്‍ കുറവില്ല.
പദ്ധതി തുടങ്ങി ഈ മാസം 8 വരെയുള്ള കാലയളവില്‍ 19939 തെരുവുനായ്ക്കളെ വന്ധ്യം കരിച്ചതായാണ് പറയപ്പെടുന്നത്.
2016 ആഗസ്ത് 5 നാണ് ജില്ലയില്‍ എബിസി പദ്ധതി നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പും ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്. ഒരു കേന്ദ്രത്തില്‍ പ്രതിമാസം 200 നായ്ക്കളെ ശരാശരി വന്ധ്യംകരിച്ച ശേഷം മൂന്നു ദിവസം കഴിഞ്ഞു ഇവയെ പിടിച്ചിടത്തുതന്നെ കൊണ്ടുവിടുന്നത്. ഇത്തരത്തിലുള്ള നിരവധി നായ്ക്കളാണ് സ്റ്റേഡിയം, മുനിസിപ്പില്‍ സ്റ്റാന്റുകളില്‍ അലഞ്ഞുതിരിയുന്നത്.
ഇതിനു പുറമെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ കുടുംബ കോടതി പരിസരം, നൂറടി റോഡ്, ജില്ലാശുപത്രി പരിസരം എന്നിവിടങ്ങളിലും യാത്രക്കാര്‍ ക്ക് ഭീഷണിയാവുന്നത്. സാധാരണ ഒരു നായയുടെ ഒറ്റ പ്രസവത്തില്‍ 10 മുതല്‍ 15 വരെ കുട്ടികളുണ്ടാകുമെന്നിരിക്കെ നായശല്യം നിയന്ത്രിക്കാന്‍ വന്ധ്യംകരണത്തിനു പ്രേരകമാക്കിയത്.
നഗര നിരത്തുകളിലെ മാലിന്യങ്ങള്‍ കുന്നുകൂടുന്നതും ഭക്ഷണങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് നഗരനിരത്തുകളില്‍ തെരുവ് നായ ശല്യം കൂടാന്‍ കാരണം. ഇത്തരത്തില്‍ റോഡുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടങ്ങളുണ്ടാക്കുകയാണ്.
Next Story

RELATED STORIES

Share it