നിയമനടപടിക്ക് കെപിഎച്ച്എ

കൊച്ചി: ചട്ടങ്ങള്‍ പാലിക്കാതെ സമരം നടത്തിയ നഴ്‌സുമാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ) ഭാരവാഹികള്‍ അറിയിച്ചു.
സമരം നടത്തുന്നതിന് 15 ദിവസം മുമ്പേ നോട്ടീസ് നല്‍കണം എന്നാണ് നിയമം. ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സമരം നടത്തിയത്. 30 ശതമാനത്തോളമായിരുന്നു ഇന്നലെ ആശുപത്രികളിലെ നഴ്‌സുമാരുടെ ഹാജര്‍. ബാക്കിയുള്ളവര്‍ സമരത്തിന്റെ ഭാഗമായി ആശുപത്രി ഡ്യൂട്ടിയില്‍ നിന്നു വിട്ടുനിന്നു. ഇത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. അത്യാസന്നനിലയില്‍ ഉള്ള രോഗികള്‍ക്ക് പോലും അടിയന്തര ചികില്‍സ നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതേസമയം ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം രോഗികള്‍ക്ക് ആശ്വാസമേകി.
സ്വകാര്യ ആശുപത്രികളില്‍ സമരത്തില്‍ പങ്കെടുത്ത് ഹാജരാവാതിരുന്ന നഴ്‌സുമാരുടെ പട്ടിക ജില്ല ലേബര്‍ ഓഫിസര്‍മാര്‍ ആശുപത്രികളില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന മുറയ്ക്ക് നിയമാനുസൃതമായ നടപടിയുമായി മുന്നോട്ടുപോവാനാണ് കെപിഎച്ച്എയുടെ നീക്കം.
Next Story

RELATED STORIES

Share it